Narcissistic Personality Disorder

Narcissistic Personality Disorder

A guilt cannot be committed without a guilty mind കുറ്റവാസന രൂഢമായ ഒരു മനസ്സിൽ നിന്നല്ലാതെ ഒരു കുറ്റവും ജനിക്കുന്നില്ല.

Narcissist എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന ചില മുഖങ്ങളുണ്ട്. ഹിറ്റ്‌ലർ,പോൾപോട്, നികോളാസ് ചൗഷസ്ക്ക്യൂ അങ്ങനെ പലതും.സത്യത്തിൽ ഇങ്ങനെ ഒരു ന്യൂനപക്ഷം ആണോ നാർസിസിസ്റ്റുകൾ. അല്ല എന്നതാണ് വസ്തുത. ഇത്തരം സ്വഭാവം' ഗുണങ്ങൾ ' ഉള്ളവരെ നമുക്ക് ചുറ്റും ഒന്ന്  കണ്ണോടിച്ചു നോക്കിയാൽ  കണ്ടെടുക്കാൻ കഴിയും.

ആരാണ് യഥാർത്ഥത്തിൽ നാർസിസിസ്റ്റുകൾ. എങ്ങനെ ആണ് അവർ സമൂഹത്തിന് ബാധ്യതയായി മാറുന്നത്. സ്വന്തം വ്യകതിത്വത്തെ അമിതമായി ആരാധിക്കുന്ന.എല്ലാവരാലും താൻ ബഹുമാനിക്കപ്പെടണം എന്ന ചിന്ത രൂഢമായി സ്വഭാവത്തിൽ ഉറഞ്ഞ് കൂടിയവരെയും ആണ് പൊതുവിൽ നാം narcissist എന്ന് വിളിക്കുന്നത്. ക്ലാസ്സിൽ കുട്ടികളെ തല്ലി നേരേയക്കുന്നതിൻ്റെ അടങ്കൽ കോൺട്രാക്ട് എടുത്തിരിക്കുന്ന അധ്യാപകർ മുതൽ ചാനൽ ചർച്ചകൾ യുദ്ധകളമാക്കുന്ന തീപ്പൊരി നേതാക്കൾ വരെ അതിൽ ഉൾപ്പെടും.

രാഷ്ട്രീയക്കാരെയും,മാധ്യമങ്ങളെയും തൽകാലം ഒഴിവാക്കാം.ഉപജീവനത്തിനായി പരസ്പര പൂരകങളായി വർത്തിക്കുന്നവരാണ് ഈ രണ്ടു കൂട്ടരും. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ഒരു കൂട്ടരാണ് മേൽ പരാമർശിച്ച തരത്തിലുള്ള അധ്യാപകർ.ക്ലാസ്സ്റൂമിൻ്റെ രക്ഷാധികാരി താനാണെന്നും മുന്നിലിരിക്കുന്ന കുട്ടികൾ തൻ്റെ അടിമകൾ അണെന്നുമുളള ബോധം നിരന്തരം തലയ്ക്കുള്ളിൽ മഥനം ചെയ്യപെടുന്നവർ.

സിനിമയിലൂടെയും, അനുഭവ കഥകളിലൂടെയും ഒരുപാട് തവണ മഹത്ത്വവൽകരിക്കപെട്ടിട്ട് ഉളള ഒന്നാണ് അധ്യാപകരിലെ ഇത്തരം ബിംബവത്കരണം.അഞ്ചാം ക്ലാസ്സിൽ വെച്ച്  സിസിലി ടീച്ചർ തന്നെ തല്ലിയതിനെ അഭിമാനപൂർവം സ്മരിക്കുന്ന എസ്. ഐ ബിജു പൗലോസിനെ ഇവിടെ ഓർക്കുന്നു.
ടീച്ചർമാരുടെ തല്ലിന്റെ കരുതൽ, പോലീസ്കാരുടെ തല്ലിന് കിട്ടില്ല എന്നും ആ കഥാപാത്രം പറഞ്ഞുവെക്കുന്നു.

അധ്യാപകരുടെ മാനസിക ആരോഗ്യം കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടേണ്ട ഒന്നാണ്.ഉന്നത വിദ്യാഭ്യാസ രംഗത്ത് NAAC accredetation പോലെയുള്ള പരിപാടികൾക്ക് വിധേയമാകുന്ന കോളജുകളിൽ, അധ്യാപകരുടെ പെരുമാറ്റം, ക്യാമ്പസിൻ്റെ അന്തരീക്ഷം, വിദ്യാർഥി സൗഹർദ കൂട്ടായ്മകൾ ഇവയൊക്കെ ഉന്നയിക്കുന്ന മാനദണ്ഡം ആണെങ്കിൽ പോലും അവയെല്ലാം കൃത്യമായി മുന്നോട്ട് പോകുന്നതിന് മാനേജ്മെൻ്റുകൾ ഉത്സാഹം കാണിക്കുന്നുണ്ടോ എന്നതും ഒരു പ്രസക്തമായ ഒരു ചോദ്യമാണ്. കേരളത്തിലെ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് (TTC) പഠിച്ച് ഇറങ്ങുന്ന അധ്യാപകരാണ് ഈ രീതിയിൽ കുട്ടികളോട് പെരുമാറുന്നത് എന്ന് നാം മറന്നുകൂട. എന്തായാലും ഒന്ന് ഉറപ്പാണ് ഇത്തരം അധ്യാപകർ വിദ്യാർത്ഥികൾ നൽകുന്നത് ശോഭനമായ ഭാവിയേക്കാൾ മാനസിക സമ്മർദ്ദവും, ആശങ്കകളും നിറഞ്ഞ ഒരു ജീവിതമാണ്.